Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ നിരവധി പദ്ധതികൾ മാറ്റി വെക്കുകയോ റദ്ദാക്കുകയോ ചെയ്യും: മന്ത്രി

റിയാദ്: ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ഉപജീവനമാർഗവുമാണ് അധികൃതരുടെ പ്രധാന മുൻഗണനയെന്ന് സൗദി ധനമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദ്ആൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ ചെറുക്കുന്നതിന് വൻതോതിൽ ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് നടത്തിയ അഭിമുഖത്തിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബജറ്റ് ചെലവിൽ 10,000 കോടി റിയാലിൻ്റെ കുറവ് വരുത്തുമെന്നും വാറ്റ് 15 ശതമാനമായി ഉയർത്തുമെന്നും അലവൻസ് വിതരണം നിർത്തലാക്കുമെന്നും സൗദി ധനകാര്യ മന്ത്രി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

ചില പ്രൊജക്റ്റുകൾ റദാക്കുന്നതിലൂടെയും മാറ്റി വെക്കുന്നതിലൂടെയും വൻ പദ്ധതികൾക്കും വിഷൻ 2030 ലക്ഷ്യങ്ങൾക്കുമുള്ള ചെലവുകൾ ചുരുക്കുന്നതിലൂടെയുമായിരിക്കും ചെലവിൽ 10,000 കോടി റിയാലിൻ്റെ കുറവ് പ്രധാനമായും നേടിയെടുക്കുക.

അതേ സമയം മൊത്ത ബജറ്റ് വെട്ടിക്കുറവുകളേക്കാൾ പുനർവിഹിതത്തിൽ നിന്നാണ് ചെലവ് ചുരുക്കൽ ഉണ്ടാകുകയെന്ന് മുഹമ്മദ് അൽ ജദ്ആൻ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്