സൗദിയിൽ കൊറോണ മൂലം കുട്ടികളിൽ ഗുരുതരാവസ്ഥയോ മരണമോ സംഭവിച്ചിട്ടില്ല
റിയാദ്: കൊറോണ വൈറസ് മൂലം കുട്ടികളിൽ ഗുരുതരാവസ്ഥയോ മരണമോ സംഭവിച്ചിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
ഇത് വരെ വൈറസിൻ്റെ പ്രത്യാഘാതങ്ങൾ കുട്ടികളിൽ വളരെ പരിമിതമായ രീതിയിലാണു ബാധിച്ചിട്ടുള്ളത്. അതേ സമയം കുട്ടികൾ രോഗ ബാധിതരാണെങ്കിൽ അവരിലൂടെ അത് വ്യാപിക്കാൻ കാരണമാകും.
അത് കൊണ്ട് തന്നെ ആരോഗ്യകരമായ ശീലം കുട്ടികളിൽ ഉണ്ടാക്കിയെടുത്ത് കൊണ്ട് അവരെയും അതോടൊപ്പം കുടുംബത്തെയും സംരക്ഷിക്കുന്നതിൽ ശ്രദ്ധ വേണമെന്നും മന്ത്രാലയ വാക്താവ് ഓർമ്മിപ്പിച്ചു.
കൊറോണ വൈറസ് വ്യാപനം കുട്ടികളിലും സ്ത്രീകളിലും വ്യാപിക്കാൻ കാരണം സാമൂഹിക അകലം പാലിക്കാതെയുള്ള കുടുംബ സംഗമങ്ങളാണെന്ന് കഴിഞ്ഞ ദിവസം ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രസ്താവിച്ചിരുന്നു.
ചില ഇഫ്താർ സംഗമങ്ങൾ വൈറസ് വ്യാപനത്തിനു കാരണമായിട്ടുണ്ടെന്നും കുടുംബാന്തരീക്ഷത്തിൽ അകലം പാലിക്കാത്തത് പുതിയ വൈറസ് ബാധിതരെ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa