കൊറോണ:സൗദിയിലെ ആശുപത്രികളിൽ പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നു
റിയാദ്: കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ സൗദിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പുതിയ മാനദണ്ഡങ്ങൾ പ്രയോഗിക്കുമെന്ന് ബന്ധപ്പെട്ടവർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അപ്‌ഡേറ്റ് ചെയ്ത മാനദണ്ഡങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.
കൊറോണ ലക്ഷണങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള മെഡിക്കൽ കേസ് ഷീറ്റ് ഫോർമാറ്റിൽ രോഗി നാലോ അതിലധികമോ പോയിന്റുകൾ സ്കോർ ചെയ്യുമ്പോൾ രോഗം ബാധിച്ച വ്യക്തിക്ക് ധരിക്കുന്നതിന് സർജിക്കൽ മാസ്ക് നൽകുകയും കൈകൾ അനുനാശിനി ഉപയോഗിച്ച് കഴുകാൻ നിർദേശിക്കുകയും ചെയ്യും. ആവശ്യമായ മുൻകരുതലുകൾ എടുത്ത് ശ്വാസകോശ സംബന്ധമായ കേസുകൾക്കായി വെയിറ്റിംഗ് റൂമിലേക്ക് പോകാൻ രോഗിയോട് നിർദ്ദേശിക്കും.
ഡയാലിസിസ് ആവശ്യമുള്ള രോഗികൾ കൊറോണ ലക്ഷണങ്ങൾ അറിയാനുള്ള മെഡിക്കൽ കേസ് ഷീറ്റ് ഫോർമാറ്റിൽ നാലോ അതിലധികമോ പോയിന്റുകൾ സ്കോർ ചെയ്യുകയാണെങ്കിൽ മാസ്ക് നൽകി കൈകൾ അണുമുക്തമാക്കാൻ നിർദ്ദേശിച്ച് ഐസൊലേഷൻ റൂമിലേക്ക് പോകാൻ നിർദ്ദേശിക്കും.
പുതിയ മാനദണ്ഡങ്ങൾ ആശുപത്രികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അപ്രതീക്ഷിത പരിശോധനകൾ നടത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa