തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi Arabia

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായി മക്കയിൽ നിന്ന് ജിദ്ദ എയർപോർട്ടിലേക്ക് കെ എം സി സി ഏർപ്പെടുത്തിയ ബസ് തിരിച്ചു

മക്ക: കർഫ്യൂ മൂലം യാത്ര ചെയ്യാനാവാതെ ബുദ്ധിമുട്ടിലായ മക്കയിലെ പ്രവാസികളേയും വഹിച്ച്‌ മക്കാ കെ എം സി സി ഏർപ്പെടുത്തിയ വാഹനം ജിദ്ധാ എയർപോർട്ടിലേക്ക്‌ തിരിച്ചു.

യാത്രക്കാരെ രാവിലെ എട്ട്‌ മണിയോടെ മക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കാക്കിയയിലെ സെന്‍ട്രല്‍ കമ്മറ്റി ഓഫീസ്‌ പരിസരത്ത്‌ എത്തിക്കുകയും അവിടെ നിന്നും പ്രത്യക അനുമതി നേടിയ ബസ്സിൽ ജിദ്ദ എയർപോർട്ടിലേക്ക് തിരിക്കുകയുമായിരുന്നു.

നാട്ടിലേക്ക് പോകാനുള്ള അനുമതി ലഭിച്ച നിരവധി പ്രവാസികൾ മക്കയിൽ നിന്ന് ജിദ്ദയിലെത്താൻ പ്രയാസപ്പെടുന്ന അവസരത്തിൽ കെ എം സി സിയുടെ ഈ സമയോചിത ഇടപെടൽ വലിയ ആശ്വാസമാകുകയായിരുന്നു.

മക്കാ കെ എം സി സി പ്രസിഡണ്ട്‌ കുഞ്ഞുമോന്‍ കാക്കിയ ജനറല്‍ സെക്രട്ടറി മുജീബ്‌ പൂക്കോട്ടൂർ, സെക്രട്ടറി ഹാരിസ്‌ പെരുവള്ളൂർ,കുഞ്ഞാപ്പ പൂക്കോട്ടൂർ,എന്നിവർ യാത്രക്കാരെ അനുഗമിക്കുന്നുണ്ട്‌.

മക്കാ കെ എം സി സി വളണ്ടിയർ ക്യാപ്‌റ്റന്‍ മുസ്‌തഫ മുഞകുളം,സീനിയർ നേതാവ്‌ മൊയ്‌തീന്‍ കുട്ടി കോഡൂർ,അമീർ നെല്ലിക്കുത്ത്‌,ജാവി കോഡൂർ,കരീം പുല്ലൂർ,ഷാഹുല്‍ മുവാറ്റ്‌പുഴ, സിദ്ധീഖ്‌ കൂട്ടിലങ്ങാടി, എന്നിവർ യാത്രയയക്കാൻ എത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്