തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കോവിഡിൽ നിന്നും മുക്തരായവർ ഇന്നും രണ്ടായിരത്തിന് മുകളിൽ; 1,905 പുതിയ രോഗികൾ.

സൗദിയിൽ തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരത്തിനു മുകളിൽ പേർ കോവിഡിൽ നിന്ന് മുക്തരായി. 2,365 പേരാണ് ഇന്ന് രോഗം സുഖമായവർ. ഇന്നലെ 2,520 പേർ സുഖം പ്രാപിച്ചിരുന്നു ഇതോടെ രാജ്യത്ത് കോവിഡ് ബാധയിൽ നിന്നും മുക്തരായവരുടെ എണ്ണം 17,622 ആയി.

ഇന്നലെയും ഇന്നും രോഗം സുഖപ്പെട്ടവരുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഇത് വരും നാളുകളിലും തുടരുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു.

1,905 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ രോഗം സ്ഥിരീകരിച്ചത്. റിയാദിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 673 കേസുകൾ റിയാദിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.

മരണ സംഖ്യ ഇന്നും പത്തിൽ താഴെയാണ്. 9 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 273 ആയി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group