തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മകൻ്റെ ഖബറിനരികെ വേദനയോടെ സൗദി മന്ത്രി

കഴിഞ്ഞ ദിവസം മരിച്ച തൻ്റെ മകൻ്റെ ഖബറിനരികെ ഇരിക്കുന്ന സൗദി പാർപ്പിടകാര്യ മന്ത്രി മാജിദ് അൽ ഹൊഖൈലിൻ്റെ ചിത്രം അറബ് മീഡിയകൾ ഏറെ വേദനയോടെ പങ്ക് വെച്ചു.

മകൻ്റെ വേർപ്പാട് മന്ത്രിയെ ഏറെ ആഴത്തിൽ ബാധിച്ചിട്ടുണ്ടെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നതായി അറബ് മാധ്യമങ്ങൾ എഴുതുന്നു.

ഖബറടക്കൽ ചടങ്ങുകൾ കഴിഞ്ഞ ശേഷം ഖബറിനരികിൽ മകനു വേണ്ടി പ്രാർത്ഥിക്കുന്ന അവസ്ഥയിലാണു മന്ത്രി ഇരിക്കുന്നത്. മന്ത്രിയുടെ മകൻ മുഹന്നദ് ചൊവ്വാഴ്ച ഹൃദയാഘാതം മൂലമായിരുന്നു മരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്