സൗദിയിൽ കൊറോണ മൂലമുള്ള മരണം ഏറ്റവും കുറവ് യുവാക്കളിലും കുട്ടികളിലും; 5.7 ലക്ഷം ലാബോറട്ടറി ടെസ്റ്റുകൾ പൂർത്തിയായി
ജിദ്ദ: കൊറോണ വൈറസ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ലാബോറട്ടറി ടെസ്റ്റുകളുടെ എണ്ണം ഇത് വരെ 5.7 ലക്ഷം കടന്നതായി സൗദി ആരോഗ്യ മന്ത്രാലായ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
അതേ സമയം കൊറോണ വൈറസ് ബാധിച്ചവരിൽ ഏറ്റവും കുറവ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് യുവാക്കളിലും കുട്ടികളിലുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കുട്ടികളിലും യുവാക്കളിലും പൊതുവെ ആരോഗ്യ സ്ഥിതി സുസ്ഥിരമായതാണു ഇതിനു പ്രധാന കാരണം. ഈ വിഭാഗങ്ങളിൽ മാറാ വ്യാധികളും കുറവായിരിക്കും. ഇത് അവരെ വൈറസിനെതിരെ പ്രതിരോധിക്കുന്നതിനു സഹായിക്കും.
എന്നാൽ ചില സന്ദർഭങ്ങളിൽ വൈറസിൻ്റെ ശക്തി കൂടുതലായിരിക്കും. ഇത് പ്രായ പരിധി കണക്കിലെടുക്കാതെ തന്നെ ശരീരത്തിൻ്റെ പ്രതിരോധം ദുർബലമാക്കും.
വൈറസ് ഏതെങ്കിലും ഒരു വിഭാഗം പ്രായക്കാരെ മാത്രം ബാധിക്കുന്നതല്ലെന്നും അത് എല്ലാ പ്രായക്കാർക്കും ഒരു പോലെ ബാധകമാണെന്നും മന്ത്രാലയ വാക്താവ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa