സൗദിയിൽ ദിനംപ്രതിയുള്ള കൊറോണ രോഗികളുടെ എണ്ണത്തിലെ വർധനവിനു വിവിധ കാരണങ്ങളുണ്ട്
ജിദ്ദ: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നതിൻ്റെ പിറകിലുള്ള വിവിധ കാരണങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് വെളിപ്പെടുത്തി.
ചില സാമൂഹിക പെരുമാറ്റങ്ങൾ കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്നതിനു കാരണമാകുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
അതോടൊപ്പം ചില ഹോട്ട്സ്പോട്ടുകളും വൈറസ് വ്യാപനത്തിൽ പങ്ക് വഹിക്കുന്നു. ഹോട്സ്പോട്ടുകളിലെ ജനബാഹുല്യവും സാന്ദ്രതയും വൈറസിനെ പൊട്ടിപ്പുറപ്പെടലിനു കാരണമാകുന്നുണ്ട്.
ഇവക്കെല്ലാം ഉപരിയായി രാജ്യത്ത് ലബോറട്ടറി പരിശോധനകളുടെ വർദ്ധനവും കേസുകൾ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളും രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
സാമൂഹിക അകലം പാലിക്കാത്തത് കൊണ്ട് രാജ്യത്ത് സമീപ ദിനങ്ങളിൽ കൊറോണ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചത് ആരോഗ്യ മന്ത്രാലയം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa