തങ്ങൾക്ക് കൊറോണയൊന്നും ബാധിക്കില്ലെന്ന ഭാവത്തിൽ ചില മലയാളികൾ; ഓർക്കുക, നിങ്ങളറിയാതെ വിപത്ത് നിങ്ങളെ പിടികൂടിയിരിക്കാം
ജിദ്ദ: ജിദ്ദയിലെ ഷറഫിയയടക്കമുള്ള സൗദിയിലെ ചില മലയാളീ കേന്ദ്രങ്ങളിൽ ചില പ്രവാസി മലയാളികൾ എല്ലാ സുരക്ഷാ നിർദേശങ്ങളും ലംഘിച്ച് സ്വൈര്യ വിഹാരം നടത്തുന്നതായി നിരവധി സുഹൃത്തുക്കളാണു ആശങ്ക പങ്ക് വെച്ചത്.
സാധാരണയായി കൊറോണ ബാധിച്ച എണ്ണത്തിൻ്റെ കണക്കുകൾ വെളിപ്പെടുത്തിക്കൊണ്ട് ഒരു വാർത്ത പ്രസിദ്ധീകരിച്ചാൽ അതിൽ മറ്റു രാജ്യക്കാരെയും സ്വദേശികളെയുമെല്ലാം സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി കമൻ്റുകളിടുന്ന മലയാളീ സമൂഹത്തിൽ നിന്നുള്ളവർ തന്നെയാണു ഇവിടെ വില്ലന്മാർ എന്നതാണു രസകരം.
മലയാളികൾ കൂടുതലായി കാണപെടുന്നചില ഏരിയകളിലെ കച്ചവട കേന്ദ്രങ്ങളിലും തെരുവുകളിലുമെല്ലാം ഒരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണു പല മലയാളികളും പെരുമാറുന്നത് എന്നത് ഏറെ ഖേദകരമാണെന്ന് പറയാതെ വയ്യ.
മാസ്ക്ക് ധരിക്കാതെയും കൈകൾ അണുമുക്തമാക്കാതെയും ഗ്ളൗസ് ധരിക്കാതെയുമെല്ലാം പലരും പൊതു ഇടങ്ങളിൽ പെരുമാറുന്നു. അതോടൊപ്പം മാസ്ക് ധരിക്കുന്നവർ തന്നെയും സാമൂഹിക അകലം പാലിക്കുന്നതിൽ വളരെ അശ്രദ്ധരാകുകയും ചെയ്യുന്നുണ്ട്.
എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് തന്നെ ജോലി ചെയ്യുന്നവരും പൊതു ഇടങ്ങളിൽ ഇടപെടുന്നവരുമെല്ലാം പോലും വളരെ കരുതലോടെ നീങ്ങുംബോഴാണു അത്തരക്കാരെ പരിഹസിക്കുന്ന മട്ടിൽ ചില മലയാളികളെങ്കിലും ഇത്തരത്തിൽ അലംഭാവം കാണിക്കുന്നത്.
തങ്ങൾക്ക് കൊറോണയൊന്നും ബാധിക്കില്ലെന്ന തരത്തിലാണു പലരുടെയും പെരുമാറ്റം കാണുംബോൾ തോന്നുന്നത് എന്നാണു ചില സുഹൃത്തുക്കൾ ആശങ്കകൾ പങ്ക് വെക്കുന്നത്.
അതേ സമയം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ചിട്ടും ഏതെങ്കിലും ഒരു നിമിഷത്തിൽ പറ്റിയ പാകപ്പിഴവ് കൊണ്ട് മാത്രം രോഗം പിടി പെട്ട മലയാളികൾ സൗദിയിൽ തന്നെയുണ്ട് എന്ന് ഈ രീതിയിൽ പെരുമാറുന്നവർ ഒന്നാലോചിക്കുന്നത് നല്ലതാണ്.
ഏത് രീതിയിലും അവസരത്തിലും വൈറസ് പകരാനുള്ള ചാൻസുകൾ ധാരാളമുണ്ടെന്നോർക്കുക. മുൻ കരുതലുകൾ പാലിക്കാതെ രോഗം ഇരന്ന് വാങ്ങാതിരിക്കാൻ നാം പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഓർക്കുക.
മാസ്‌കും ഗ്ലൗസും ധരിക്കലും കൈ അണുമുക്തമാക്കലും എല്ലാം ഇതിൽ പ്രാഥമിക മുൻ കരുതലുകളാണ്. സാമൂഹിക അകലം പാലിക്കുക എന്ന പ്രധാന പ്രതിരോധ രീതിയാണു എല്ലാവരും പ്രയോഗത്തിൽ കൊണ്ട് വരേണ്ടത്. മറ്റുള്ളവരിൽ നിന്ന് മിനിമം ഒന്നര മീറ്റർ അകലം പാലിക്കാനാണ് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുനന്ത്. അടുത്തിടെ സൗദിയിൽ കൊറോണ ബധിച്ചവരിൽ ഭൂരിപക്ഷവും സാമൂഹിക അകലം പാലിക്കുന്നവരിൽ ശ്രദ്ധ പുലർത്താത്തവരായിരുന്നു എന്നത് മറക്കാതിരിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa