1500 റിയാൽ ലഭിക്കുന്നില്ല; സൗദിയിൽ ക്വാറൻ്റൈൻ കഴിഞ്ഞവർക്ക് പണം ലഭിക്കുന്നുവെന്ന പ്രചാരണം തെറ്റ്
റിയാദ്: രാജ്യത്ത് ക്വാറൻ്റൈൻ കാലാവധി കഴിഞ്ഞവർക്ക് പണം നൽകുന്നുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ചു.
അസീർ ആരോഗ്യ മന്ത്രാലയത്തിൻ്റെ ലോഗോ അടങ്ങിയ ഒരു കിറ്റിൽ നിന്നും ഒരു വ്യക്തി 1500 റിയാൽ പുറത്തെടുത്ത് അത് ക്വാറൻ്റൈൻ കഴിഞ്ഞതിനു ശേഷം ആരോഗ്യ മാന്ത്രാലയം നൽകിയ സമ്മാനമാണെന്ന രീതിൽ അവതരിപ്പിക്കുന്ന ഒരു വീഡിയോ ക്ളിപ്പ് പുറത്തിറങ്ങിയതിനെത്തുടർനാണു മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
വ്യാപകമായി പ്രചരിക്കുന്ന പ്രസ്തുത വീഡിയോയിൽ പണത്തിനു പുറമെ ചോക്ളേറ്റും, കേക്കും, സാനിറ്റൈസറും എല്ലാം കിറ്റിൽ നിന്ന് ആ വ്യക്തി -പുറത്തെടുക്കുന്നുണ്ട്.
എന്നാൽ കിറ്റിൽ നിന്നും ആ വ്യക്തി പുറത്തെടുക്കുന്ന തുക അയാൾ തന്നെ അതിൽ നിക്ഷേപിച്ചതായിരിക്കുമെന്നാണു അധികൃതർ അറിയിച്ചത്.
ഇത്തരം വ്യാജ വാർത്തകളും സന്ദേശങ്ങളും വിശ്വസിക്കരുതെന്നും ഏത് തരം വിവരങ്ങൾക്കും ഔദ്യോഗിക വാർത്താ സോഴ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa