സൗദിയിൽ സ്വയം കൊറോണ വിലയിരുത്തിയവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
റിയാദ്: രാജ്യത്ത് സ്വയം കൊറോണ വിലയിരുത്തിയവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മൗഇദ് എന്ന ആപ് വഴിയാണു ഇത്രയും ആളുകൾ ഇതിനകം സ്വയം കൊറോണ സാന്നിദ്ധ്യം വിലയിരുത്തിയതെന്ന് മന്ത്രാലയ വാക്താവ് വ്യക്തമാക്കി.
മൗഇദ് വഴി സ്വയം രോഗം വിലയിരുത്തിയവരിൽ നിന്നും ഇതിനകം 3000 ആളുകൾ വൈറസ് ബാധിതരാണെന്ന് ബോധ്യപ്പെടുകയും അവർക്ക് നേരത്തെ തന്നെ ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 15,000 ത്തിലധികം പേരെ ലാബോറട്ടറി ടെസ്റ്റിനു വിധേയരാക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇത് വരെ ലാബോറട്ടറി പരിശോധനക്ക് വിധേയരായവരുടെ എണ്ണം 6 ലക്ഷം കവിഞ്ഞു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ദിനം പ്രതി 15,000 ത്തിനും 18,000 ത്തിനും ഇടയിൽ ലാബോറട്ടറി ടെസ്റ്റുകൾ നടക്കുന്നതായും ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa