Monday, November 25, 2024
Saudi ArabiaTop Stories

സൗദി പ്രവാസികളെ മുൾ മുനയിൽ നിർത്തിക്കൊണ്ട് വീണ്ടും മലയാളികളുടെ അനാവശ്യ വോയ്സ് ക്ളിപ്പുകൾ

ജിദ്ദ: സൗദി പ്രവാസികളെ വെറുതെ മുൾ മുനയിൽ നിർത്തിക്കൊണ്ട് ചില മലയാളികൾ പടച്ചുണ്ടാക്കുന്ന അനാവശ്യ വോയ്സ് ക്ളിപുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.

നിലവിലെ സാഹചര്യത്തിൽ റി എൻട്രി വിസ ഇഷ്യു ചെയ്ത സൗദിയിലുള്ള പ്രവാസികളെയും നാട്ടിലുള്ള പ്രവാസികളെയുമെല്ലാം ലക്ഷ്യം വെച്ച് കൊണ്ട് ഉണ്ടാക്കിയ ഒരു വോയ്സ് ക്ളിപ്പാണു ഇപ്പോൾ വാട്സപിലൂടെ പ്രചരിക്കുന്നത്.

നാട്ടിലുള്ള പ്രവാസികൾ ഉടൻ എക്സ്പയർ ആയ റി എൻട്രി വിസ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ കയറി പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു ക്ളിപ്പിൽ പ്രധാനമായും പറയുന്നത്.

എന്നാൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ കയറി നോക്കുംബോൾ സൗദിയിലെ കൊറോണ പ്രശ്നങ്ങൾ അവസാനിച്ചതിനു ശേഷമേ എക്സ്പയർ ആയ റി എൻട്രി പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുള്ളൂ എന്ന സന്ദേശമാണു കാണാൻ സാധിക്കുന്നത്. യാത്രകൾ പുനരാരംഭിക്കുന്നതിനു രാജ്യം സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്ന ദിവസം മുതൽ ഇഖാമ കാലാവധിയോ മറ്റോ പരിഗണിക്കാതെ തന്നെ വിസകൾ നീട്ടി നൽകുമെന്നും വിദേശകാര്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അറിയിക്കുന്നുണ്ട്.

വിദേശകാര്യ മന്ത്രാലയത്തിൻ്റെ സൈറ്റിലെ സന്ദേശം

സൗദിയിൽ ഉള്ളവർക്ക് പ്രത്യേക കാലയളവിൽ എക്സ്പയർ ആയ റി എൻട്രി വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന് അധികൃതർ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. അതേ സമയം സമീപ കാലത്ത് യാത്ര ചെയ്യുന്നതിനു സാധ്യമാകില്ലെന്ന് തോന്നുകയാണെങ്കിൽ ഇഷ്യു ചെയ്ത വിസകൾ എക്സ്പയർ ആകുന്നതിനു മുംബ് കാൻസൽ ചെയ്യുകയും യാത്രകൾ പുനരാരംഭിക്കുന്നതിനോടനുബന്ധിച്ച് വീണ്ടും വിസ ഇഷ്യു ചെയ്യുകയുമായിരിക്കും നല്ലത്. ഏതായാലും ഇത്തരം വിഷയങ്ങളിൽ ജവാസാത്തിൻ്റെയും മറ്റു അധികൃതരുടെയുമെല്ലാം പ്രസ്താവനകൾ ശ്രദ്ധിക്കുകയും ആരെങ്കിലും പടച്ചുണ്ടാക്കുന്ന വോയ്സ് ക്ളിപ്പുകൾ അവഗണിക്കുകയും ചെയ്യുകയുമാണു പ്രവാസികൾക്ക് ഗുണകരം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്