ഷെയ്ഖ് സാലിഹ് കാമിൽ അന്തരിച്ചു
ജിദ്ദ: പ്രമുഖ സൗദി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷെയ്ഖ് സ്വാലിഹ് അബ്ദുല്ല കാമിൽ (79) ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
സൗദി അറേബ്യയിൽ ആദ്യത്തെ പത്ത് ധനികരിൽ ഇടം പിടിച്ചിരുന്ന ഷെയ്ഖ് സാലിഹ് കാമിലിൻ്റെ വിയോഗം ജീവകാരുണ്യ മേഖലകൾക്കും, ബിസിനസ്സ്, മാധ്യമ ലോകത്തിനുമെല്ലാം വലിയ നഷ്ടമായി മാറും.
സൗദി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡന്റും ജനറൽ കൗൺസിൽ ഫോർ ഇസ്ലാമിക് ബാങ്ക്സ് ചെയർമാനുമായിരുന്നു ഷെയ്ഖ് സ്വാലിഹ് കാമിൽ. പ്രമുഖ മീഡിയ കംബനിയായ എ ആർ റ്റി യുടെ സ്ഥാപകൻ കൂടിയാണു സ്വാലിഹ് കാമിൽ.
1982 ൽ വാണിജ്യ, സാമ്പത്തിക, ടൂറിസം, ബാങ്കിംഗ്, മീഡിയ, റിയൽ എസ്റ്റേറ്റ്, തുടങ്ങിയ വിവിധ മേഖലകൾ ഉൾപ്പെടുന്ന ദല്ല അൽ ബറക നിക്ഷേപ ഗ്രൂപ്പ് ഷെയ്ഖ് സ്വാലിഹ് കാമിൽ സ്ഥാപിച്ചു. ടെലിഗ്രാഫ്, ടെലിഫോൺ എന്നിവയിൽ കരാറുകളും മുനിസിപ്പൽ ക്ലീനിംഗ് കരാറുകളും അദ്ദേഹം ഏറ്റെടുത്തു.
സൗദി അറേബ്യയെ പ്രാദേശിക സാമ്പത്തിക ശക്തിയായും ജിദ്ദയെ ഒരു പ്രമുഖ അന്താരാഷ്ട്ര തുറമുഖമായും ആഗോള വാണിജ്യ കേന്ദ്രമായും ഉയർത്തുന്നതിൽ ഷെയ്ഖ് സ്വാലിഹ് കാമിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa