സൗദിയിൽ കോവിഡ് രോഗം സുഖപ്പെടുന്നവരുടെ ഗ്രാഫ് കുത്തനെ ഉയരുന്നു.
റിയാദ്: ഒരു സമയത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നുന്നത് മാത്രം വാർത്തയായിരുന്ന സൗദിയിൽ ഇപ്പോൾ രോഗം സുഖപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗം ബാധിക്കുന്നവരുടെയും, സുഖപ്പെടുന്നവരുടെയും അന്തരം ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
ഇന്ന് മാത്രം രാജ്യത്ത് രോഗമുക്തി നേടിയവർ 2,886 പേരാണ്. ഇന്നലെ ഇത് മൂവ്വായിരത്തിന് മുകളിലായിരുന്നു. ഇതോടെ രോഗം സുഖപ്പെട്ടവരുടെ ആകെ എണ്ണം 31,634 ആയി. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണ നിരക്കും കുറവായി തന്നെ തുടരുകയാണ്.
2,509 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ സൗദിയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 59,854 ആയി. ഇന്ന് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കേസുകൾ റിയാദിലാണ്, 730 കേസുകൾ.
ജിദ്ദയിൽ 526 കേസുകളും, മക്കയിൽ 385 കേസുകളും മദീനയിൽ 296 കേസുകളും പുതുതായി റിപ്പോർട്ട് ചെയ്തു. ഹുഫൂഫിൽ 117 ഉം, ദമ്മാമിൽ 87 ഉം, താഇഫിൽ 66ഉം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
329 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെയായി മരണപ്പെട്ടത്. വ്യത്യസ്ത രാജ്യക്കാരായ, 42 വയസ്സിനും 74 വയസ്സിനും ഇടയിലുള്ള 9 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa