സൗദിയിൽ പ്രായമായവരിലും മുലയൂട്ടുന്ന സ്ത്രീകളിലും കൊറോണ വൈറസ് ബാധ കുറയാനുള്ള കാരണങ്ങൾ മന്ത്രാലയം വിശദീകരിച്ചു
ജിദ്ദ: സമീപ ദിനങ്ങളിലെ റിപ്പോർട്ടുകളിൽ രാജ്യത്തെ കൊറോണ ബാധിതരിൽ പ്രായമായവരുടെയും മുലയൂട്ടുന്ന സ്ത്രീകളുടെയും എണ്ണം കുറഞ്ഞതിനുള്ള വിവിധ കാരണങ്ങൾ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരിച്ചു.
പ്രധാനമായും രാജ്യത്തെ ജനസംഖ്യാ പിരഡമിൻ്റെ അവസ്ഥയാണു ഇതിൻ്റെ ഒരു കാരണം. രാജ്യത്തെ ജനസംഖ്യയിൽ പ്രായമായവരേക്കാൾ യുവാക്കളും കുട്ടികളുമാണ് അധികമുള്ളത്.
ഇതിനു പുറമേ 65 വയസ്സ് കഴിഞ്ഞവർക്കു നൽകുന്ന പ്രത്യേക സാമൂഹിക ഉത്തരവാദിത്വവും അധിക സംരക്ഷണവും പ്രായമായവരുടെ രോഗ നിരക്കിലെ കുറവിനു കാരണമാകുന്നുണ്ട്.
അതേ സമയം കുട്ടികളിലേക്ക് വൈറസ് വ്യാപിക്കാതിരിക്കാൻ മുലയൂട്ടുന്ന സ്ത്രീകൾ മന്ത്രാലയം നിർദ്ദേശിച്ച വിവിധ മുൻകരുതലുകൾ പാലിക്കുന്നത് കൊണ്ട് അവരിൽ വൈറസ് ബാധയേൽക്കുന്നത് തീരെ കുറവാണ്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ വ്യക്തിഗത ശുചിത്വത്തിനുള്ള പ്രാധാന്യം ഏറെയാണെന്ന് ഡോ: മുഹമ്മദ് അബ്ദുൽ ആലി പ്രത്യേകം ഓർമ്മിപ്പിച്ചു.
ലബോറട്ടറി പരിശോധനയുടെ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്നും അത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന രീതിയിലുമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa