സൗദിയിൽ കൊറോണ പരിശോധന മൂന്നാം ഘട്ടം ആരംഭിക്കുന്നു: വീടുകൾ ഉൾപ്പെടില്ല
ജിദ്ദ: കൊറൊണ കോവിഡ്19 ബാധ നേരത്തെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം മൂന്നാം ഘട്ട പരിശോധനയിൽ വീടുകളിൽ കയറിയുള്ള പരിശോധാനയോ താമസ സ്ഥലങ്ങളിൽ സന്ദർശനമോ ഉണ്ടാകുകയില്ല.
എന്നാൽ വിവിധ ഭാഗങ്ങളിൽ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങൾ വഴി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ വഴിയും പരിശോധനകൾ പൂർത്തിയാക്കും.
ഇലക്ട്രോണിക് അപ്ളിക്കേഷൻ വഴി സ്വദേശികൾക്കും വിദേശികൾക്കും പരിശോധനകൾക്ക് സമയം ബുക്ക് ചെയ്യാൻ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
വിവിധ രീതികളിലുള്ള പരിശോധനകൾ വഴി രോഗികൾക്ക് നേരത്തെ തന്നെ മികച്ച ചികിത്സ ലഭ്യമാക്കുകയും വൈറസ് വ്യാപനം തടയുകയുമാണു ആരോഗ്യ മന്ത്രാലയം ലക്ഷ്യമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa