സൗദിയിൽ ഇന്ന് 2,691 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഭൂരിഭാഗവും റിയാദിൽ.
റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 62,542 ആയി. 2,691 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 815 പേരും റിയാദിലാണ്.
ജിദ്ദയിൽ 311 കേസുകളും, മക്കയിൽ 306 കേസുകളും മദീനയിൽ 236 കേസുകളും റിപ്പോർട്ട് ചെയ്തു. ദമ്മാം, ഹുഫൂഫ്, എന്നിവിടങ്ങളിൽ യഥാക്രമം 157 ഉം , 140 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
പുതുതായി റിപ്പോർട്ട് ചെയ്തതിൽ 40 ശതമാനം സ്വദേശികളും, 60 ശതമാനം വിദേശികളുമാണ്. 28,728 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ 276 കേസുകൾ ഗുരുതരാവസ്ഥയിലുള്ളതാണ്.
33 വയസ്സിനും 95 വയസ്സിനും ഇടയിലുള്ള വിവിധ രാജ്യക്കാരായ 10 പേരാണ് കോവിഡ് ബാധ മൂലം ഇന്ന് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 339 ആയി.
33,478 പേർ ഇതുവരെയായി രോഗമുക്തി നേടി. 1,844 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ കോവിഡ് ബാധയിൽ നിന്നും മുക്തരായവർ. ആകെ രോഗം ബാധിച്ചവരിൽ പകുതിയിലധികം പേരും രോഗമുക്തരായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa