സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നു; 12 വിദേശികളും, 3 സൗദികളുമടക്കം ഇന്ന് 15 മരണം.
റിയാദ്: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നു. ഇന്ന് റിപ്പോർട്ട് ചെയ്ത 2,442 പുതിയ കേസുകളടക്കം 70,161 പേരിലാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് രോഗം സ്ഥിരീകരിച്ചത്.
15 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണ സഖ്യയാണ് ഇത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 379 ആയി.
ഇന്ന് മരണപ്പെട്ടവരിൽ 3 പേർ സ്വദേശികളും, 12 പേർ വിദേശികളുമാണ്. 32 വയസ്സു മുതൽ 82 വയസ്സുവരെയുള്ളവരാണ് മരണപ്പെട്ടവർ. മക്ക, ദമ്മാം, ബീഷ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
കോവിഡ് മുക്തരായവരുടെ ആകെ എണ്ണം 40,000 കടന്നു. 2,233 പേർ ഇന്ന് കോവിഡിൽ നിന്നും മുക്തരായി. ഇതോടെ രോഗം സുഖപ്പെട്ടവരുടെ ആകെ എണ്ണം 41,236 ആയി.
28,546 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 339 പേരുടെ നില ഗുരുതരമാണ്. 684,615 കോവിഡ് റെസ്റ്റുകളാണ് ഇതുവരെയായി നടത്തിയത്. 17,558 പേരിലാണ് പുതുതായി കോവിഡ് ടെസ്റ്റ് നടത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa