Sunday, April 20, 2025
KuwaitTop Stories

കോവിഡ്: കുവൈറ്റിൽ മൂന്ന് മാസം കൂടി പ്രവാസികൾക്ക് സൗജന്യമായി വിസ കാലാവധി നീട്ടി നൽകും

ഈ മാസം അവസാനത്തോടെ വിസ കാലഹരണപ്പെടുന്ന പ്രവാസികൾക്ക് ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി വിസ നീട്ടി നൽകുമെന്ന് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുമ്പ് മാർച്ച് മുതൽ മെയ് വരെ വിസയ്ക്ക് ആഭ്യന്തര മന്ത്രാലയം മൂന്ന് മാസത്തെ കാലാവധി നീട്ടി നൽകിയിരുന്നു. ഇത്തരത്തിലുള്ള രണ്ടാമത്തെ വിപുലീകരണമാണിത്.

കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്നാണ് ഈ നിർദേശം. രോഗം പടരാതിരിക്കാൻ പല മന്ത്രാലയങ്ങളും അടച്ചുപൂട്ടാൻ നിർബന്ധിതരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മെയ് അവസാനത്തോടെ വിസ കാലഹരണപ്പെടുന്നതും ഇപ്പോഴും കുവൈത്തിൽ ഉള്ളതുമായ വ്യക്തികൾക്ക് മാത്രമാണ് വിസ കാലാവധി നീട്ടി കിട്ടുക.

ഇതിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സ്പോൺസർമാർക്ക് ഓൺലൈനായി അപേക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa