Sunday, April 20, 2025
Saudi ArabiaTop Stories

ജിദ്ദയിൽ നിന്ന് മെയ് 29 മുതൽ ജൂൺ 6 വരെ എയർ ഇന്ത്യയുടെ 5 വിമാനങ്ങൾ

ജിദ്ദ: ഈ മാസം 29 മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ ജിദ്ദയിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കായി എയർ ഇന്ത്യയുടെ 5 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി നടത്തുന്ന ഈ സർവീസുകളിൽ 2 വിമാനങ്ങൾ കരിപ്പൂർ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കായിരിക്കും പറക്കുക.

മെയ് 29 നും മെയ് 30 നും ആണ് കരിപ്പൂരിലേക്ക് സർവീസ് നടത്തുക. ഈ രണ്ട് എയർ ഇന്ത്യാ വിമാനങ്ങളും 319 യാത്രക്കാർക്ക് സഞ്ചരിക്കാൻ ശേഷിയുള്ളതാണ്.

ജൂൺ 2 നു ജിദ്ദയിൽ നിന്നും ഡെൽഹി വഴി ഗയയിലേക്കും ജൂൺ 4 നു ജിദ്ദയിൽ നിന്ന് ശ്രീനഗറിലേക്കും ജൂൺ 6 നു ജിദ്ദയിൽ നിന്ന് ചെന്നൈയിലേക്കും എയർ ഇന്ത്യ സർവീസ് നടത്തും.

ഡെൽഹി, ശ്രീനഗർ, ചെന്നൈ വിമാനങ്ങൾ 149 യാത്രക്കാർക്ക് സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യൻ എംബസിയിൽ രെജിസ്റ്റർ ചെയ്ത പ്രവാസികളിൽ നിന്നും മുൻഗണനാ ക്രമത്തിലാണു യാത്രക്ക് അർഹരായവരെ തെരഞ്ഞെടുക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്