സൗദിയിൽ കർഫ്യൂ സമയത്ത് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ 8 മണിക്കൂർ സമയം; ആപ് ഉപയോഗിച്ച് ആർക്കും പുറത്തിറങ്ങാം
ജിദ്ദ: സൗദിയിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തിയിരിക്കെ അത്യാവശ്യ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനു ആർക്കും ആപ് ഉപയോഗിച്ച് പെർമിഷനു അപേക്ഷിക്കാമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
സ്വന്തം പ്രദേശത്ത് 3 കിലോമീറ്റർ ചുറ്റളവിൽ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനുള്ള പെർമിഷനാണു തവക്കൽനാ ആപ് വഴി ലഭ്യമാകുക. രാവിലെ 6 മണി മുതൽ വൈകുന്നേരം 3 മണി വരെയാണു അനുമതി ലഭിക്കുക.
അതേ സമയം ഒരാളുടെ ഏരിയക്ക് പുറത്ത് പോയി സാധനങ്ങൾ വാങ്ങുന്നതിനുള്ള എമർജൻസി പെർമിഷനും ആപ് വഴി ലഭിക്കും. ഇത് ആഴ്ചയിൽ 4 ദിവസം ഒരു മണിക്കൂർ മാത്രമായിരിക്കും ലഭ്യമാകുക.
ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് പുറത്ത് പോകുന്ന രോഗികൾക്ക് എക്സിറ്റ് പെർമിഷൻ ആപ് വഴി ലഭ്യമാകും. സൗദി ഹെൽത്ത് കൗൺസിൽ വഴി ആശുപത്രികൾ തന്നെയാണു ഇത് ചെയ്യേണ്ടത്.
തവക്കൽനാ ആപ് ഡോൺലോഡ് ചെയ്ത ശേഷം ഒരാളുടെ യഥാർത്ഥ താമസ ലൊക്കേഷൻ തന്നെ അതിൽ രേഖപ്പെടുത്താൻ മറക്കരുത്. കാരണം പിന്നീടുള്ള പെർമിഷനുകളെല്ലാം അനുവദിക്കുക ഈ ലൊക്കേഷൻ്റെ അടിസ്ഥാനത്തിലായിരിക്കും എന്നോർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa