മദീനയിലെ ഉഹ്ദ് ഹോസ്പിറ്റലിലെ ഏറ്റവും പ്രായം കൂടിയ നഴ്സിനു കൊറോണ ബാധിച്ചു
മദീന: മദീനയിലെ ഉഹ്ദ് ഹോസ്പിറ്റലിലെ ഏറ്റവും പ്രായം കൂടിയ നഴ്സിനു കൊറോണ ബാധിച്ചതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.
22 വർഷമായി ആരോഗ്യ മേഖലയിൽ സേവനം ചെയ്യുന്ന ഫിലിപൈനി നഴ്സിനാണു കൊറോണ ബാാധിച്ചിട്ടുള്ളതെന്ന് മദീന ആരോഗ്യ വിഭാഗ വാക്താവ് വെളിപ്പെടുത്തി.
പൂർണ്ണ ആരോഗ്യത്തോടെയും പുഞ്ചിരിയോടും കൂടി അവർ തൻ്റെ സേവന പാതയിലേക്ക് തിരിച്ച് വരട്ടെയെന്ന് മദീന ആരോഗ്യ വിഭാഗം മേധാവി ആശംസിച്ചു. നിലവിൽ നഴ്സിനു ആവശ്യമായ പരിചരണം നൽകി വരുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
