Sunday, November 24, 2024
Saudi ArabiaTop Stories

ജിദ്ദയിൽ മലയാളി കൊറോണ ചികിത്സക്കിടെ മരിച്ചു

ജിദ്ദ: മൂന്നര പതിറ്റാണ്ടായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ കൊറോണ-കോവിഡ് ചികിത്സക്കിടെ മരിച്ചു.

മലപ്പുറം രാമപുരം ബ്ളോക്ക് പടിയിലെ പരേതനായ അഞ്ചുകണ്ടിതലക്കൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ സലാം (58) ആണു കോവിഡ് ചികിത്സക്കിടെ മരിച്ചത്.

കഴിഞ്ഞ ഒരു മാസമായി ജിദ്ദയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു അബ്ദുൽ സലാം. കഴിഞ്ഞ 35 വർഷമായി പ്രവാസ ജീവിതം നയിക്കുന്നു.

ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മാതാവ് മുട്ടത്തിൽ ആയിശ. അനിയൻ ഫിറോസ് ബാബു ജിദ്ദയിൽ ഉണ്ട്. ഖബറടക്ക നടപടികൾ ജിദ്ദയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന അബ്ദുൽ സലാം ജിദ്ദ കെ എം സി സി പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡൻ്റ്, ജിദ്ദ രാമപുരം പ്രവാസി കൂട്ടായ്മ ഭാരവാഹി എന്നീ നിലകളിൽ സേവനങ്ങൾ ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്