തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വ്യാഴാഴ്ച മുതൽ പള്ളികൾ ആരാധനകൾക്കായി തുറക്കുമെന്ന് വ്യാജ പ്രചരണം

ജിദ്ദ: ശവ്വൽ അഞ്ച് വ്യാഴാഴ്ച മുതൽ സൗദിയിലെ പള്ളികൾ ആരാധനകൾക്കായി തുറന്ന് കൊടുക്കാൻ സല്മാൻ രാജാവ് ഉത്തരവിട്ടെന്ന തരത്തിൽ വ്യാജ വാർത്ത .

സൗദിയിലെ പ്രമുഖ ന്യൂസ് പോർട്ടലായ സബ്ഖിൻ്റെ ലോഗോയും പേജ് മോഡലുമെല്ലാം ഉപയോഗിച്ചാണു സബ്ഖിൽ വന്ന വാർത്തയെന്ന വ്യാജേന പ്രചരണം നടക്കുന്നത്.

കിംവദന്തികളെ സൂക്ഷിക്കണമെന്നും ഔദ്യോഗിക വാർത്താ സോഴ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ഉൾക്കൊള്ളണമെന്നും സൗദി ആഭ്യന്തര മന്ത്രാലയ വാക്താവ് ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്