സൗദിയിൽ ടൂറിസ്റ്റ് വിസകൾ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നൽകും.
റിയാദ്: കൊറോണ വൈറസ് പകർച്ച വ്യാധിമൂലം അന്താരാഷ്ട്ര വിമാനങ്ങൾ നിന്ന സാഹചര്യത്തിൽ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി ടൂറിസ്റ്റ് വിസകൾ പുതുക്കി നൽകാൻ മന്ത്രാലയ തീരുമാനം.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട്, പൗരന്മാരുടെയും, വിദേശികളുടെയും സംരക്ഷണത്തിനായി നടപ്പാക്കുന്ന മുൻകരുതൽ നടപടികളുടെ ഫലമായി രാജ്യത്തുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധികൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.
ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ജവാസാത്ത് പുറത്ത് വിട്ടത്. മൂന്ന് മാസത്തേക്ക് വിസ ഓട്ടോമാറ്റിക് ആയി പുതുക്കി നൽകും. ടൂറിസ്റ്റ് വിസയിലെത്തിയവർ ഇതിന് വേണ്ടി ജവാസാത്ത് ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa