സൗദിയിൽ എവിടെയും സഞ്ചരിക്കാൻ അനുമതി ലഭിച്ചതോടെ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ സൗദി അധികൃതർ ഓർമ്മിപ്പിക്കുന്നു
ജിദ്ദ: കർഫ്യൂ ഇളവുകളോടനുബന്ധിച്ച് കർഫ്യൂ അല്ലാത്ത സമയത്ത് സൗദിയിൽ എവിടെയും സ്വന്തം വാഹനങ്ങളുമായി സഞ്ചരിക്കാൻ അനുമതി ലഭിച്ചിരിക്കേ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് സൗദി ട്രാഫിക് വിഭാഗവും റോഡ് സുരക്ഷാ വിഭാഗവും ഓർമ്മിപ്പിച്ചു. പ്രധാന നിർദ്ദേശങ്ങൾ താഴെ വിവരിക്കുന്നു.
ടയറിലെ വായു മർദ്ദം പരിശോധിക്കുക. ടയറുകൾ നല്ലതാണെന്ന് ഉറപ്പ് വരുത്തുക. ബ്രേക്ക് ഓയിലിൻ്റെയും എഞ്ചിൻ ഓയിലിൻ്റെയും കാലാവധിയും സ്ഥിതിയും പരിശോധിക്കുക.
യാത്രക്ക് ഉചിതമായ സമയം തെരഞ്ഞെടുക്കുക. യാത്ര ആരംഭിക്കുന്നതിനു മുംബ് മതിയായ വിശ്രമം എടുക്കുക. ബാറ്ററിയുടെ അവസ്ഥ പരിശോധിക്കുക. മുൻപിലേയും പിറകിലേയും ലൈറ്റുകൾ പരിശോധിക്കുക.
ബ്രേക്കുകൾ പരിശോധിക്കുക. സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിൽ ഉണ്ടായിരിക്കുക. സ്റ്റെപ്പിനി ടയർ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഓയിലുകളും മറ്റും മാറ്റുക.
ദിവസങ്ങൾ നീണ്ട ലോക്ക് ഡൗണിനു ശേഷം രാജ്യത്തെ എല്ലാ പ്രവിശ്യകളിലേക്കും കർഫ്യൂവിൽ ഇളവുള്ള സമയത്ത് സ്വന്തം കാറുമായി സഞ്ചരിക്കാൻ അനുമതി നൽകിയതിനാലാണ് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അധികൃതർ വാഹനമോടിക്കുന്നതിനു മുംബ് എടുക്കേണ്ട മുന്നറിയിപ്പുകളെക്കുറിച്ച് ഓർമ്മപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa