മലയാളികളുടെ മരണം തുടർക്കഥയാവുന്നു; 58 വയസ്സുകാരിയടക്കം ഇന്ന് മരിച്ചത് 4 മലയാളികൾ.
ഗൾഫിൽ മലയാളികളുടെ മരണം തുടർക്കഥയാവുന്നു ഇന്നും പുതുതായി നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ യുഎഇയിലും ഒരാൾ സൗദിയിലും ഒരാൾ കുവൈറ്റിലുമാണ് മരണപ്പെട്ടത്.
തിരുവനന്തപുരം മുട്ടട സ്വദേശി അശ്വനി കുമാർ ഷാർജയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഷാർജ ആർട്ട് ഫൗണ്ടേഷൻ ജീവനക്കാരനാണ് ഇദ്ദേഹം. 45 വയസായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് ഷാർജ കുവൈത്തി ആശുപതിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം യു.എ.ഇയിൽ സംസ്കരിക്കും. അമ്മയും ഭാര്യയും രണ്ടു മക്കളുമുണ്ട്.
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തിരുവനന്തപുരം പള്ളിക്കൽ സ്വദേശി എടയല വീട്ടിൽ നസിമുദ്ധീൻ (71) ദുബായിൽ മരണപ്പെട്ടു. ഒരുമാസത്തോളമായി ദുബൈ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. റാപ്കോ കമ്പനിയുടെ ജനറൽ മാനേജരായ ഇദ്ദേഹം 47 വർഷമായി അബൂദബിയിലുണ്ട്.
അബൂദബിയിൽ നിന്ന് മകളെ സന്ദർശിക്കാനെത്തിയ ഇദ്ദേഹത്തെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: റസിയ. മക്കൾ: നിമി, നിജി, നിസി. മരുമക്കൾ: നിഹാസ് ഇല്യാസ് (യുഎസ്എ), മുഹമ്മദ് സഹീർ (ദുബൈ), ഡോ. ഷംലാൽ (മഫ്‌റഖ് ഹോസ്പിറ്റൽ, അബൂദബി), . ഖബറടക്കം ദുബൈയിൽ നടക്കും.
പത്തനംതിട്ട തിരുവല്ല ആമല്ലൂർ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം കുവൈറ്റിൽ മരണപ്പെട്ടു. 58 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ അധ്യാപികയായി ജോലി ചെയ്തിരുന്ന ഇവർ കുവൈറ്റിൽ വീട്ടമ്മയായി കഴിയവെയാണ് രോഗബാധിതയായത്. മകൾ: ദിവ്യ മേരി ഏബ്രഹാം.
ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പി സൗദിയിൽ മരണപ്പെട്ടു. 48 വയസായിരുന്നു. ദമ്മാം ജുബൈലിലെ മുവാസാത്ത് ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് രണ്ടാഴ്ച മുൻപ് ഇദ്ദേഹം ചികിത്സ തേടിയിരുന്നു.
ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെ തുടർന്ന് അഞ്ച് ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മിനിവാന്‍ ഡ്രൈവറായി ജുബൈലിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa