കർഫ്യു ലംഘിച്ചതിന് കുവൈറ്റ് എംപിയുടെ സഹോദരനെതിരെ കേസ്.
കർഫ്യു ലംഘിച്ചതിനും അധികാരം ദുർവിനിയോഗം ചെയ്തതിനും എംപിയുടെ സഹോദരനും ഓഫ് ഡ്യൂട്ടി ഓഫീസറുമായ ഷെയ്ഖിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ സൗത്ത് സർറയിൽ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. വാഹനം ഓടിക്കുന്നയാളെ തടഞ്ഞ്, കർഫ്യൂ സമയങ്ങളിൽ എന്തിനാണ് വാഹനമോടിച്ചതെന്ന് ചോദിച്ചപ്പോൾ, താൻ ഒരു ഷെയ്ഖും ഭരണകുടുംബത്തിലെ അംഗവുമാണെന്നും സഹോദരന് കൈമാറാൻ സാധനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറയുകയായിരുന്നു.
ഡാറ്റ പരിശോധിച്ചപ്പോൾ, കർഫ്യൂ സമയത്ത് വാഹനമോടിക്കാൻ അദ്ദേഹത്തിന് അനുമതിയില്ലെന്ന് കണ്ടെത്തി. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയായിരുന്നു. അസിസ്റ്റന്റ് പബ്ലിക് സെക്യൂരിറ്റി സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബി അന്വേഷണത്തിന് ഉത്തരവിട്ടതായും ഇയാൾക്കെതിരെ കർഫ്യൂ ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്തതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
മറ്റൊരു സംഭവത്തിൽ കർഫ്യൂ ലംഘിച്ചതിനും രേഖകളൊന്നും കൈവശം വയ്ക്കാത്തതിനും ദേശീയ അസംബ്ലി അംഗത്തിന്റെ സഹോദരനെ സിഐഡി വകുപ്പ് അൽ സഹ്‌റ പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. വീട്ടിൽ വാലറ്റ് മറന്നതായും താൻ ഒരു എംപിയുടെ സഹോദരനാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ മാസം 30 വരെ 24 മണിക്കൂർ കർഫ്യു ആണ് കുവൈറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 31 നു ശേഷം കർഫ്യു നീട്ടേണ്ടതില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa