തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വീട്ടു വേലക്കാരി വീട്ടുടമസ്ഥയെ കുത്തിക്കൊന്നു

അൽ മജാരിദ: സൗദിയിലെ അൽ മജാരിദയിൽ സ്വന്തം വീട്ടുടമസ്ഥയെ കുത്തിക്കൊന്ന വിദേശിയായ വീട്ടു വേലക്കാരിയെ സൗദി സുരക്ഷാ വിഭാഗം പിടികൂടി.

അറുപതിലധികം വയസ്സ് പ്രായമുള്ള സൗദി വനിതയെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കത്തി ഉപയോഗിച്ച് കുത്തിയാണു കൊലപ്പെടുത്തിയിരിക്കുന്നത്.

ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ നിന്നുള്ള വേലക്കാരിയാണു കുറ്റകൃത്യം നടത്തിയത്. മൂന്ന് മാസം മുംബായിരുന്നു വേലക്കാരി ജോലിയിൽ പ്രവേശിച്ചത്.

കൊലപാതകം നടത്തിയ ശേഷം വേലക്കാരി റൂമിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്