കെഎംസിസി നേതാവ് കോവിഡ് ബാധിച്ച് മരിച്ചു
അബുദാബി: മലപ്പുറം പുലാമന്തോൾ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. വളപുരം പിടിഎസ് അഷ്റഫ് ആണ് അൽ ഐനിൽ മരണപ്പെട്ടത്. 56 വയസായിരുന്നു.
കോവിഡ് പോസിറ്റീവായിരുന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു. 30 വർഷത്തോളമായി അൽ ഐനിൽ ബിസിനസ് ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബവും അൽഐനിലായിരുന്നു. കഴിഞ്ഞ ഡിസമ്പറിലാണ് കുടുംബം നാട്ടിലേക്ക് പോന്നത്.
അൽ ഐൻ KMCC പെരിന്തൽമണ്ണ നിയോജക മണ്ഡലം ഭാരവാഹിയാണ് അദ്ദേഹം. നിയമ നടപടികൾ പൂർത്തിയായാൽ അൽ ഐനിൽ തന്നെ ഖബറടക്കം നടത്തും.
പിതാവ്: കുരുവമ്പലം വില്ലേജ് ഓഫീസറായിരുന്ന പരേതനായ PTS. മുഹമ്മദ് കുട്ടി ഹാജി. മാതാവ്: പാത്തുമ്മകുട്ടി ഒളകര ചേങ്ങോട്ടൂർ. ഭാര്യ: പിച്ചൻചീരാത്ത് ഫാത്തിമ സുഹറ പൊന്മള, മക്കൾ: മുഹമ്മദ് കുട്ടി (അൽ ഐൻ), ഫാത്തിമ നസ്റിൻ (ബേബി), ഖദീജ (BDS വിദ്യാർത്ഥി, മുക്കം), ആമിന നിഷാന (8 th Std)
മരുമക്കൾ: MK.ഷമീർ കാരാതോട്, സുമയ്യ തിരൂർ, സഹോദരങ്ങൾ: സൈതാലി കുട്ടി എന്ന കുഞ്ഞൂട്ടി, PTS. മൂസു (KVVES ജില്ലാ വൈസ് പ്രസിഡണ്ട് ), ലത്തീഫ്, മുഹമ്മദ് ഹനീഫ ( താലൂക്ക് വ്യവസായ ഓഫീസർ, പെരിന്തൽമണ്ണ), നവാസ്, ആമിന കുട്ടി മങ്കട, ആയിഷ കുട്ടി കട്ടുപ്പാറ,അലീമു മണ്ണാർക്കാട്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
