നാട്ടിൽ പോകാനിരിക്കുകയായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചു
അൽ അഹ്സ: മലപ്പുറം ജില്ലക്കാരനായ 30 വയസ്സുകാരൻ സൗദിയിലെ അൽ അഹ്സയിൽ മരിച്ചു. മലപ്പുറം പൊന്മള സ്വദേശി പൂവാടൻ ഇസ്മയിൽ മാസ്റ്ററുടെ മകൻ ശംസീർ പൂവാടനാണു ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് മരിച്ചത്.

ഒരു സ്വകാര്യ കംബനിയിലെ പ്രൊജക്റ്റ് എഞ്ചിനീയറായിരുന്നു ശംസീർ. പെട്ടെന്ന് ശാരീരിക പ്രയാസങ്ങൾ ഉണ്ടായതിനെത്തുടർൻന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഒരു കുട്ടിയുള്ള ശംസീർ ഭാര്യയുടെ പ്രസവത്തെത്തുടർന്ന് കുട്ടിയെ കാണാൻ നാട്ടിൽ പോകാനൊരുങ്ങിയിരിക്കുകയായിരുന്നു.
നേരത്തെ ശംസീറിനു കോവിഡ് ടെസ്റ്റ് നടത്തിയതിൻ്റെ റിസൽറ്റ് നെഗറ്റീവായിരുന്നുവെന്ന് ശംസീർ ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

മയ്യിത്ത് ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലാണുള്ളത്. തുടർ നടപടികളുമായി കംബനി മാനേജ്മെൻ്റ് രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
