തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുന്നത് രക്ഷയാകും; സൗദിയിൽ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 64,000 കടന്നു

ജിദ്ദ: രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുന്നത് ഒരാളുടെ സ്വന്തം ശരീരത്തെയും അതോടൊപ്പം മറ്റുള്ളവരെയും രക്ഷിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.

അതോടൊപ്പം ഒരാൾ ഹസ്തദാനം ചെയ്യാൻ കൈ നീട്ടിയാൽ അത് നിരസിക്കുന്നതിൽ ഒരു മടിയും കാണിക്കേണ്ടതില്ലെന്നും കാരണം നിങ്ങൾ നിങ്ങളുടെ സുരക്ഷക്ക് പുറമെ അവരുടെ സുരക്ഷയും കൂടി നില നിർത്തുകയാണു ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നമ്മുടെ ഉത്തരവാദിത്വം ഈ പകർച്ചാവ്യാധിയെ മറികടക്കാൻ നമ്മെ സഹായിക്കുമെന്നും അതിനു മാസ്ക്ക് ധരിക്കുകയും, കൈ കഴുകുകയും ചെയ്യുന്നതോടൊപ്പം സംഘം ചേരുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

സൗദിയിലെ ഇന്നത്തെ കൊറോണ റിപ്പോർട്ട് പ്രകാരം രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 64306 ആയിട്ടുണ്ട്. പുതുതായി 1881 പേർക്ക് വൈറസ് ബാധിച്ചപ്പോൾ 1864 പേർക്ക് രോഗം ഭേദമായി.

ആകെ വൈറസ് ബാധിച്ച 87,142 പേരിൽ ഇപ്പോൾ ചികിത്സയിലുള്ളവർ 22,311 പേരാണ്. അതേ സമയം സൗദിയിലെ മരണ നിരക്ക് 525 ആയി ഉയർന്നിട്ടുണ്ട്. 22 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്