നാൽപത് വിദേശികൾക്ക് ഡയാലിസിസ് നടത്തുന്നതിനുള്ള പദ്ധതി തുർക്കി ബിൻ ത്വലാൽ രാജകുമാരൻ ഉദ്ഘാടനം ചെയ്തു
അസീർ: നഷാമാ അസീറിന്റെ കീഴിലുള്ള ആറാമത്തെ പദ്ധതിയായ ഹയാത്ത് ഡയാലിസിസ് പദ്ധതി അസീർ ഗവർണ്ണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ ഉദ്ഘാടനം ചെയ്തു.

പതിനൊന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള നാല്പത് വിദേശികൾക്ക് ഡയാലിസിസിനു അവസരം ഒരുക്കുകയാണു ഈ പദ്ധതി വഴി അധികൃതർ ലക്ഷ്യമാക്കുന്നത്.
അസീർ ആരോഗ്യ വകുപ്പിൻ്റെയും, അൽ ഹയാത്ത് നാഷണൽ ഹോസ്പിറ്റലിൻ്റെയും ഹാഫിൽ സ്കൂൾ ട്രാൻസ്പോർട്ടിംഗ് കംബനിയുടെയും സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
എട്ട് ലക്ഷം റിയാൽ ചിലവ് വരുന്ന പദ്ധതിയിൽ അടിയന്തിര ചികിത്സകളും മറ്റു അത്യാവശ്യ പരിചരണങ്ങളും മൂന്ന് മാസത്തേക്ക് ലഭ്യമാക്കുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിൻ്റെ അനന്തര ഫലങ്ങൾ അനുഭവിച്ച നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണു ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
