തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaSaudi ArabiaTop Stories

പ്രവാസ ലോകത്ത് ശുഭപ്രതീക്ഷ; ജിദ്ദയിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്തു

കരിപ്പൂർ: കൊറോണ പ്രതിസന്ധി മൂലം ഗൾഫിൽ കുടുങ്ങിയ പ്രവാസി സമൂഹത്തിന് ശുഭ പ്രതീക്ഷ നൽകിക്കൊണ്ട് ജിദ്ദയിൽ നിന്നുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം കരിപ്പൂരിൽ ചൊവ്വാഴ്‌ച രാത്രി ലാൻഡ് ചെയ്തു.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3.10 നാണ് സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനം ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്നത്. 175 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

കേരളത്തിലെ ഒരു പ്രമുഖ ട്രാവൽസ് ഗ്രുപ്പുമായി സഹകരിച്ചായിരുന്നു സപൈസ്ജറ്റിന്റെ ആദ്യ ചാർട്ടേഡ് വിമാനം പറന്നത്. തിങ്കളാഴ്‌ചയായിരുന്നു യാത്രക്കാർക്ക് യാത്രാ സംബന്ധമായ ഉറപ്പ് ലഭിച്ചത്.

യാത്രക്കാരെല്ലാവരും നേരത്തെ എംബസിയിൽ രെജിസ്റ്റർ ചെയ്തവരായിരുന്നു. നിശ്ചിത സമയത്തിലും 3 മണിക്കൂർ വൈകിയായിരുന്നു വിമാനം പുറപ്പെട്ടത്. വിമാനം എത്താൻ വൈകിയതാണ് കാരണം.

സൗദി അധികൃതരുടെയും കേന്ദ്ര,കേരള സർക്കാരിന്റെയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരുന്നു സർവീസുകൾ നടത്തിയതെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.
ചാർട്ടേഡ് വിമാനങ്ങൾക്ക് അധികൃതരിൽ നിന്നുള്ള പെർമിഷൻ ലഭിച്ചു തുടങ്ങിയതോടെ വരും ദിനങ്ങളിൽ കുടുതൽ ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസ ലോകം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്