കൊറോണ വ്യാപനം; ഈസ്റ്റേൺ പ്രൊവിൻസിൽ സ്വകാര്യ ആശുപത്രി അടപ്പിച്ചു; 31 ജീവനക്കാർ ഐസൊലേഷനിൽ
ദമാം: സൗദിയിലെ ഈസ്റ്റേൺ പ്രൊവിൻസിലെ ഒരു സ്വകാര്യ ആശുപത്രി അധികൃതർ അടപ്പിച്ചു. ആശുപത്രിയുമായി ബന്ധപ്പെട്ട് നിരവധി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നായിരുന്നു നടപടിയെന്ന് ഈസ്റ്റേൺ പ്രൊവിൻസ് ഹെൽത്ത് അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
100 രോഗികളുള്ള ആശുപത്രിയിലെ 31 ജീവനക്കാർക്ക് കൊറോണ ബാധിച്ചതായി സംശയിക്കുന്നതിനാൽ അവരെ ഐസൊലേഷനിലാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആശുപത്രിയിലെ ഔട്ട് പേഷ്യൻ്റ് വിഭാഗവും അത്യാഹിത വിഭാഗവും നിർത്തലാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
