ഇന്ന് സൗദിയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ദിനം; 24 മണിക്കൂറിനുള്ളിൽ ഗുരുതരാവസ്ഥയിലായത് 68 പേർ
ജിദ്ദ: സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 3369 പുതിയ കേസുകളാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ഇത് സൗദിയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ്.
പുതുതായി 1707 പേർക്കാണു രോഗം ഭേദമായത്. ഇതോടെ സൗദിയിൽ ഇത് വരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 74,524 ആയിട്ടുണ്ട്.
അതേ സമയം സൗദിയിലെ പ്രതിദിന കൊറോണ മരണ നിരക്കിൽ ഇന്നും ആശ്വാസ വാർത്തയില്ല. പുതുതായി 34 പേരാണു മരണപ്പെട്ടത്. ഇതോടെ സൗദിയിലെ ഇത് വരെയുള്ള മരണ നിരക്ക് 746 ആയി ഉയർന്നു. സൗദിയിൽ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 1,05,283 ആയും ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 68 പേരെയാണു തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത് 1632 പേരാണ്.
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 30,013 ആയി ഉയർന്നിരിക്കുകയാണ്. ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകൾ ഉള്ളത് റിയാദ്, ജിദ്ദ, മക്ക, ദമാം, മദീന, ഹുഫൂഫ് എന്നിവിടങ്ങളിലാണ്. 8533, 4919, 4189, 2222, 1239, 1113 എന്നിങ്ങനെയാണു യഥാക്രമം ഇവിടങ്ങളിലെ ആക്റ്റീവ് കേസുകളുടെ എണ്ണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa