Saturday, November 23, 2024
Saudi ArabiaTop Stories

ജനങ്ങൾ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ചില്ല; കൊറോണ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സൗദിയിൽ 71 പള്ളികൾ വീണ്ടും അടച്ചു

ജിദ്ദ: ജനങ്ങൾ മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിക്കാതെ പള്ളിയിൽ എത്തിയത് വൈറസ് വ്യാപനത്തിനു കാരണമാകുകയും ഇതിനെത്തുടർന്ന് സൗദിയിലെ 71 പള്ളികൾ വീണ്ടും അടക്കേണ്ടി വരികയും ചെയ്തതായി മതകാര്യ വകുപ്പ് അറിയിച്ചു.

സൗദിയിലെ വിവിധ പ്രവിശ്യകളിലായാണു ഇത്രയുമധികം പള്ളികൾ അടക്കേണ്ടി വന്നതെന്ന് മതകാര്യ വകുപ്പ് മന്ത്രി അബ്ദുലത്തീഫ് ആലു ശൈഖ് പറഞ്ഞു. അടച്ച പള്ളികളെല്ലാം അണു വിമുക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

ആഴ്‌ചകൾക്ക് ശേഷം പള്ളികൾ വീണ്ടും തുറന്ന് കൊടുത്ത സന്ദർഭത്തിൽ പള്ളികളിൽ നമസ്ക്കാരത്തിനെത്തുന്നവർ പാലിക്കേണ്ട നിരവധി നിബന്ധനകൾ മതകാര്യ വകുപ്പ് വിശ്വാസികളെ ഓർമ്മപ്പെടുത്തിയിരുന്നു.

വീടുകളിൽ നിന്ന് തന്നെ വുളു എടുക്കുക, മുസല്ലകൾ വീട്ടിൽ നിന്നും കൊണ്ട് വരിക, വീട്ടിൽ നിന്നും പുറത്തിറങ്ങുംബോഴും പള്ളിയിൽ പ്രവേശിക്കുന്നതിനു മുംബും ശേഷവും കൈകൾ അണു വിമുക്തമാക്കുക, മാസ്ക്ക് ധരിക്കുക, 2 മീറ്റർ അകലം പാലിക്കുക, പള്ളിയിൽ കയറുംബോഴും ഇറങ്ങുംബോഴും തിരക്ക് കൂട്ടാതിരിക്കുക, ഹസ്തദാനം ചെയ്യാതിരിക്കുക എന്നിവയെല്ലാം മുൻകരുതൽ നടപടികളിൽ പെട്ടവയായിരുന്നു.

അതോടൊപ്പം പ്രായമേറിയവരും രോഗികളും കുട്ടികളും പള്ളിയിൽ വരരുതെന്നും മന്ത്രാലയം പ്രത്യേകം നിർദ്ദേശിച്ചിരുന്നു. എന്നാൽ അധികൃതരുടെ നിർദ്ദേശങ്ങളെ അവഗണിച്ചത് കൊണ്ട് വീണ്ടും നിരവധി പള്ളികൾ പൂട്ടേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്