Saturday, November 23, 2024
Saudi ArabiaTop Stories

ജൂൺ 21 ന് സൗദി അറേബ്യ വലയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും

ജിദ്ദ: ജൂൺ 21 ന് സൗദി അറേബ്യ വലയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. 96.16 അനുപാതത്തിൽ നജ്രാനിലെ ഷറൂറ ഗവർണറേറ്റിൽ ദൃശ്യമാകുന്ന ഈ ഗ്രഹണം രണ്ട് മണിക്കൂർ 42 മിനിറ്റ് ദൃശ്യമാകും.

ഷറൂറയിൽ രാവിലെ 6:59 ന് ആയിരിക്കും ഗ്രഹണം ആരംഭിക്കുക. രാവിലെ 9:41 ന് ഗ്രഹണം അവസാനിക്കുകയും ചെയ്യും. 8:13 നായിരിക്കും ഗ്രഹണത്തിൻ്റെ പീക്ക് ടൈം.

മക്ക മേഖലയിൽ 70.88 അനുപാതത്തിൽ രണ്ട് മണിക്കൂർ 27 മിനിറ്റ് ഗ്രഹണം കാണാം. രാവിലെ 7:04 ന് ആരംഭിക്കും. 8:12 ന് ആയിരിക്കും പീക്ക് ടൈം. 9:31 ന് ഗ്രഹണം അവസാനിക്കുകയും ചെയ്യും.

റിയാദിൽ ഗ്രഹണം 73 അനുപാതത്തിൽ കാണുകയും രണ്ട് മണിക്കൂർ 39 മിനിറ്റ് നീണ്ടുനിൽക്കുകയും ചെയ്യും. രാവിലെ 7:10 ന് ആരംഭിക്കും. 9:49 ന് അവസാനിക്കും. 8:23 ആയിരിക്കും പീക് ടൈം.

കിഴക്കൻ പ്രവിശ്യയിൽ, ഗ്രഹണത്തിന്റെ ആകെ ദൈർഘ്യം രണ്ട് മണിക്കൂർ 45 മിനിറ്റാണ്. രാവിലെ 7:14 ന് കാണാൻ തുടങ്ങും, രാവിലെ 8:30 നായിരിക്കും പീക് ടൈം. 9:59 ന് ഗ്രഹണം അവസാനിക്കുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്