തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദ കോർണീഷ് അടച്ചു

ജിദ്ദ: കൊറോണ മുൻകരുതലുകളുടെ ഭാഗമായി ആൾക്കൂട്ടം ചേരുന്നത് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ജിദ്ദ കോർണീഷ് അടച്ചു. 24 മണിക്കൂർ സമയവും അടച്ചിടും.

വാട്ടർ ഫ്രണ്ട്, സൗത്ത് കോർണീഷ്, ഒബ്ഹുർ എന്നീ ഏരിയകൾ ഇതിനകം അടച്ചതായി മക്ക ഗവർണ്ണറേറ്റ് അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തിൻ്റെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കഴിഞ്ഞ ശനിയാഴ്ച മുതൽ 15 ദിവസത്തേക്ക് ജിദ്ദ നഗരത്തിൽ വൈറസ് പ്രതിരോധ നടപടികൾ വീണ്ടും ശക്തമാക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്