തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ വില കൂട്ടി

ജിദ്ദ: ജൂൺ 11 മുതൽ ഒരു മാസത്തേക്കുള്ള പുതിയ ഇന്ധന വില സൗദി ആരാംകോ ബുധനാഴ്ച രാത്രി പ്രഖ്യാപിച്ചു.91 പെട്രോളിൻ്റെ വില ലിറ്ററിനു 90 ഹലാലയായും 95 പെട്രോളിൻ്റെ വില ലിറ്ററിനു 1.08 റിയാലായുമാണു പുന:നിശ്ചയിച്ചത്.കഴിഞ്ഞ ഒരു മാസമായി 91 പെട്രോളിൻ്റെ വില ലിറ്ററിനു 67 ഹലാലയും 95 പെട്രോളിൻ്റെ വില ലിറ്ററിനു 82 ഹലാലയും ആയിരുന്നു.രാജ്യത്തെ ഡീസൽ വില ലിറ്ററിനു 47 ഹലാലയും മണ്ണെണ്ണക്ക് ലിറ്ററിനു 64 ഹലാലയും ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽ പി ജി) വില ലിറ്ററിനു 75 ഹലാലയുമായിരിക്കും.സൗദിയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ വില എല്ലാ മാസവും 10 ആം തീയതി അന്താരാഷ്ട്ര മാർക്കറ്റിലേക്കുള്ള കയറ്റുമതി വിലക്കനുസൃതമായാണു പുന:നിശ്ചയിക്കാറുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്