സൗദിയിലെ ഒരു ജോലി സ്ഥലത്ത് 10 പേർക്ക് ഒരുമിച്ച് കൊറോണ ബാധിച്ചു; ഇന്ന് രോഗം ഭേദമായവരുടെ എണ്ണത്തിൽ വർദ്ധനവ്
ജിദ്ദ: രാജ്യത്ത് പുതുതായി 3733 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 1,16021 ആയി.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2065 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ സൗദിയിൽ ഇത് വരെ രോഗ മുക്തി നേടിയവരുടെ എണ്ണം 80,019 ആയി ഉയർന്നു.
35,145 പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1738 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 38 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ റിപ്പോർട്ട് ചെയ്ത കൊറോണ മരണം 857 ആയിട്ടുണ്ട്.
മാസ്ക് ധരിക്കാതിരുന്നതും സുരക്ഷിതമായ അകലം പാലിക്കാത്തതും ഒരു ജോലി സ്ഥലത്ത് 10 പേർക്ക് കൊറോണ വൈറസ് പകരാൻ കാരണമായെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ടയാളുകളെയും പരിശോധനക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
താമസസ്ഥലങ്ങളിലും വീടുകളിലും ഒരുമിച്ച് കൂടുന്നതും മാസ്ക്ക് ധരിക്കാതിരിക്കുന്നതും ചുരുങ്ങിയത് മറ്റുള്ളവരിൽ നിന്നും 2 മീറ്റർ അകലം പാലിക്കാതിരിക്കുന്നതും കൈകൾ ഇടക്കിടെ കഴുകാതിരിക്കുന്നതും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വീണ്ടും ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa