തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പ്രവാസ ലോകത്തെ പ്രതിഷേധം വിജയിച്ചു; സൗദിയിൽ നിന്നുള്ള എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറച്ചു

ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള കേന്ദ്ര സർക്കാരിൻ്റെ വന്ദേഭരത് മിഷൻ പദ്ധതിയിൽ എയർ ഇന്ത്യ ഏർപ്പെടുത്തിയ അമിതമായ ടിക്കറ്റ് നിരക്ക് പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു.

മൂന്നാം ഘട്ടത്തിൽ സൗദിയിൽ നിന്ന് കേരളത്തിലെ വിവിധ എയർപോർട്ടുകളിലേക്ക് ഈ വരുന്ന ശനിയാഴ്ച മുതൽ നടത്തുന്ന സർവീസുകൾക്കായിരിക്കും ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കുക.

നേരത്തെയുണ്ടായിരുന്ന അതേ നിരക്കിൽ ശനിയാഴ്ച മുതൽ പോകാനിരിക്കുന്നവർക്ക് ടിക്കറ്റുകൾ ലഭ്യമാകും. എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതിൽ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്