25 ശതമാനം കോവിഡ് കേസുകളും റിയാദിൽ; ഓരോ രണ്ട് മിനിറ്റിലും ഒരാൾ രോഗബാധിതനാവുന്നു.
റിയാദ്: സൗദിയുടെ തലസ്ഥാനമായ റിയാദിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം, രാജ്യത്ത് മൊത്തത്തിലുള്ള കേസുകളുടെ നാലിലൊന്ന് വരുമെന്ന് സൗദി ആരോഗ്യ വകുപ്പ് അധികൃതർ പുറത്ത്‌വിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
മാർച്ച് 2 ന് രാജ്യത്ത് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തതിനുശേഷം റിയാദിലെ രോഗബാധിതർ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ 25 ശതമാനം കവിഞ്ഞു.
സൗദി അറേബ്യയിൽ ഇതുവരെ 123,000 നു മുകളിൽ കൊറോണ വൈറസ് കേസുകളും 932 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ റിയാദിൽ മാത്രം 32,223 കേസുകളും നൂറോളം മരണങ്ങളും നടന്നു.
സമീപ ആഴ്ചകളിൽ, ദിവസവും വൻ തോതിലാണ് അണുബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 20 ദിവസങ്ങളിൽ റിയാദിൽ 16,800 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതായത് മണിക്കൂറിൽ 35 കേസുകൾ.
കഴിഞ്ഞ മാസം അവസാനത്തോടെ, സൗദി മക്കയിലൊഴികെ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങി, കർഫ്യൂ ലഘൂകരിച്ചും, പള്ളികൾ വീണ്ടും തുറന്നും, ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചും രാജ്യം സാധാരണ നിലയിലേക്ക് മാറാൻ ശ്രമിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa