കൊറോണ ലക്ഷണമുള്ളവർക്ക് ചികിത്സ നേരത്തെ ലഭ്യമാക്കാൻ മക്കയിലുള്ളത് 7 തത്മൻ ക്ളിനിക്കുകൾ
മക്ക: കൊറോണ ലക്ഷണമുള്ളവർക്ക് ചികിത്സ നേരത്തെ ലഭ്യമാക്കുന്നതിനായി മക്കയിൽ പ്രവർത്തിക്കുന്നത് 7 തത്മൻ ക്ളിനിക്കുകൾ. സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണു ക്ളിനിക്കുകൾ ആരംഭിച്ചത്.
കൊറോണ ലക്ഷണങ്ങളുള്ളവർക്ക് നേരത്തെ തന്നെ ആവശ്യമായ പരിചരണം നൽകുകയും രോഗം മൂച്ഛിച്ച് ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്ന സ്ഥിതി ഒഴിവാക്കുകയുമാണു ഇത് വഴി ആരോഗ്യ മന്ത്രാലയം ലക്ഷ്യമാക്കുന്നത്.
ഉയർന്ന പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ഏത് സമയവും മുൻകൂട്ടി ബുക്കിംഗ് ഇല്ലാതെ തന്നെ തത്മൻ ക്ളിനിക്കുകളിൽ ചെന്ന് ആവശ്യമായ പരിശോധനകൾ നടത്താൻ അവസരമുണ്ട്.
മക്കയിൽ അൽ മൻസൂർ, അൽ ഖാലിദിയ, ശറാഇഉഅൽ മുജാഹിദീൻ, ഹദാ, അബൂ ഉർവ, ഗറാൻ എന്നിവിടങ്ങളിലെ മെഡിക്കൽ സെൻ്ററുകളിലും അൽ കാമിൽ ഹോസ്പിറ്റലിലുമാണു തത്മൻ ക്ളിനിക്കുകൾ ഒരുക്കിയിട്ടുള്ളത്.
നേരത്തെ ജിദ്ദയിലും റിയാദിലുമടക്കം സൗദിയിലെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും തത്മൻ ക്ളിനിക്കുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa