അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുക ഘട്ടം ഘട്ടമായെന്ന് സൗദി എയർലൈൻസ്
ജിദ്ദ: കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഘട്ടം ഘട്ടമായിട്ടായിരിക്കുമെന്ന് സൗദി എയർലൈൻസ് കമ്പനി വ്യക്തമാക്കി.
അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നതിൻ്റെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് സൗദി എയർലൈൻസിൻ്റെ വിവിധ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും മറ്റു ഔദ്യോഗിക ചാനലുകളിലൂടെയും വ്യക്തമാക്കുമെന്നും സൗദിയ അധികൃതർ വ്യക്തമാക്കി.
കുവൈത്തിലുള്ള തൻ്റെ ഭാര്യയെ കാണുന്നതിനായി പോകേണ്ടതുണ്ടെന്ന ആവശ്യമുന്നയിച്ച് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ഒരാൾ ചോദിച്ച സംശയത്തിനു സൗദി അധികൃതർ മറുപടി നൽകുകയായിരുന്നു.
കഴിഞ്ഞ മെയ് 31 നു സൗദി എയർലൈൻസിൻ്റെയും ഫ്ളൈനാസിൻ്റെയും ഫ്ളൈ അദീലിൻ്റെയും ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചിരുന്നു. കൊറോണ പ്രതിരോധ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണു യാത്ര അനുവദിക്കുന്നത്.
ജൂലൈ മുതൽ സൗദിയടക്കമുള്ള വിവിധ അറബ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നതിനു എമിറേറ്റ്സ് ഒരുങ്ങുന്നതായി നേരത്തെ വാർത്തയുണ്ടായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa