Monday, April 21, 2025
Saudi ArabiaTop Stories

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരണപ്പെട്ടു.

ജിദ്ദ: മലപ്പുറം സ്വദേശിയായ യുവാവ് സൗദിയിൽ മരണപ്പെട്ടു. കോട്ടക്കൽ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിഞ്ചേരി അബ്ദുൽ മനാഫ് ആണ് കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ജിദ്ദയിൽ വെച്ച് മരണപ്പെട്ടത്. 29 വയസ്സായിരുന്നു.

തികളാഴ്ച പുലർച്ചെ ജിദ്ദ ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

വാഹനത്തിൽ പച്ചക്കറി വിൽപ്പനയായിരുന്നു അബ്ദുൽ മനാഫിന് ജോലി. അഞ്ച് വർഷമായി പ്രവാസിയാണ്. പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: സുഹറ.

കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നിയമ നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ ജലീൽ ഒഴുകൂർ, മുഹമ്മദ്കുട്ടി പാണ്ടിക്കാട്, അഷ്‌റഫ്‌ ചുക്കൻ എന്നിവർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa