കൊറോണ മുൻകരുതൽ നടപടികൾ ലംഘിക്കുന്നവരെ നടന്നു പിടിക്കാൻ പോലീസ്.
ജിദ്ദ: തിരക്കേറിയ മാർക്കറ്റുകളിലും മറ്റു മേഖലകളിലും മുൻകരുതൽ നടപടികളുടെ ഭാഗമായി ഇനി മുതൽ കാൽനടയായും പോലീസ് സേന റോന്ത് ചുറ്റും. മക്കയിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി മക്ക മേഖല പോലീസ് കാൽനടയായും വാഹനങ്ങളിലും വൻ സുരക്ഷാ പട്രോളിംഗിനാണ് സമാരംഭം കുറിച്ചത്.
കൊറോണ വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കൽ, വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനങ്ങൾ നിരീക്ഷിക്കൽ, എന്നിവയെല്ലാം ഇവരുടെ പരിധിയിൽ പെടും. പ്രവാസികളുടെയും പൗരന്മാരുടേയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനായി പുറപ്പെടുവിച്ച രാജകീയ ഉത്തരവ് നടപ്പാക്കുന്നതിനാണ് പോലീസിന്റെ ഈ പുതിയ പരീക്ഷണം.
കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ സുരക്ഷാ നടപടികൾ കൈക്കൊള്ളുന്നത്, രാജ്യത്ത് ദിവസേനയുള്ള അണുബാധകളുടെ എണ്ണം 4,000 മറികടന്നിരിക്കെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നീക്കങ്ങൾ. മാസ്ക് ധരിക്കാതെ പുറത്തിറങ്ങൽ, മാർക്കറ്റുകളിലും തെരുവുകളിലും അനിയന്ത്രിതമായ തിരക്ക് കൂടുന്നവർ, കൂടുതൽ യാത്രക്കാരെ കയറ്റുന്ന കാറുകളും മറ്റ് വാഹനങ്ങളും എന്നിവയെല്ലാം പിടിക്കപ്പെടും.
സ്ഥിരീകരിച്ച കേസുകളിൽ 90 ശതമാനവും റിയാദിലാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി പറഞ്ഞു. സ്വദേശികളും വിദേശികളുമായ ചിലർ പ്രതിരോധ നടപടികൾ പാലിക്കുന്നില്ലെന്നും ഇത് വീണ്ടും വൈറസ് വ്യാപനത്തിനു ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിലെ മിക്ക മേഖലകളിലും നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതി പ്രതീക്ഷിച്ചപോലെ നടപ്പാക്കുന്നുണ്ടെന്നും എന്നിരുന്നാലും, പിറകോട്ട് പോകുന്ന ചില മേഖലകൾക്ക് അനുയോജ്യമായ പദ്ധതികൾ നിർണയിക്കുന്നതിനായി മന്ത്രാലയം ശക്തമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയ വാക്താവ് പറഞ്ഞു. പൊതുജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയൂ എന്ന് മന്ത്രാലയ വക്താവ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa