ഇന്ത്യയിലെ ജിയോയുടെ ഓഹരിയും സൗദി അറേബ്യ വാങ്ങും
വെബ് ഡെസ്ക്: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഭാഗമായ ജിയോ കമ്യൂണിക്കേഷൻ്റെ ഓഹരി സൗദി അറേബ്യൻ പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് വാങ്ങുമെന്ന് റിപ്പോർട്ടുകൾ.

1.5 ബില്ല്യൻ ഡോളർ മൂല്യം വരുന്ന 2.33 ശതമാനം ഓഹരിയാകും വാങ്ങുക. ലോക സമ്പന്നരിൽ മുൻ നിരയിലുള്ള മുകേഷ് അംബാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നേരത്തെ രാജകുമാരന്റെ ഇന്ത്യൻ സന്ദർശന വേളയിൽ കുടിക്കാഴ്‌ച നടത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ പ്രമുഖ ബസ്മതി അരി ബ്രാൻഡായ ദാവത്ത് കംബനിയിലും സൗദി ഓഹരി പങ്കാളിത്തം നേടിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
