ഏഴ് ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽ പോയ പ്രവാസി തീ കൊളുത്തി ആത്മഹത്യ ചെയ്തു.
തിരുവനന്തപുരം: ഗൾഫിൽ നിന്നെത്തിയ ആൾ തീ കൊളുത്തി മരിച്ചു. കോവിഡ് 19 നിരീക്ഷണത്തിലിരിക്കെയാണ് മരണം. ആറ്റിങ്ങൽ മണമ്പൂർ സ്വദേശി സുനില്‍ കുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു.
ആറ്റിങ്ങലില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം ഏഴ് ദിവസങ്ങൾക്ക് മുൻപാണ് ദുബൈയിൽ നിന്ന് നാട്ടിൽ എത്തിയത്. ആറ്റിങ്ങല്‍ വിളയിമൂലയിൽ കൊടുമണ്‍ കോളനിയില്‍ ആണ് ആത്മഹത്യ ചെയ്തത്.
ഭാര്യാ ഗൃഹത്തിലെത്തി യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യചെയ്യുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാധമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa