സൗദി രാജകുമാരൻ കാറപകടത്തിൽ നിന്ന് രക്ഷപ്പെട്ടു
ജിദ്ദ: പ്രമുഖ സൗദി രാജകുടുംബാംഗം മുഹമ്മദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരൻ വലിയൊരു കാറപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജകുമാരൻ സഞ്ചരിച്ച കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു.
അപകട ശേഷമുള്ള കാറിൻ്റെ ചിത്രം മുഹമ്മദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരൻ്റെ പിതൃവ്യൻ അബ്ദുൽ അസീസ് ബിൻ തലാൽ രാജകുമാരനാണു പ്രസിദ്ധീകരിച്ചത്. കാർ കത്തി നശിച്ച് ഇരുമ്പ് മാത്രമായിരുന്നു അവശേഷിച്ചിരുന്നത്.
ഒരു കാറപകടത്തെത്തുടർൻന്ന് കഴിഞ്ഞ 15 വർഷമായി കോമയിൽ കഴിയുന്ന വലീദ് ബിൻ ഖാലിദ് രാജകുമാരൻ്റെ സഹോദരനാണു ഇപ്പോൾ കാറപകടത്തിൽ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് ബിൻ ഖാലിദ് രാജകുമാരൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
